Ticker

6/recent/ticker-posts

അയനിക്കാട് വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

പയ്യോളി: അയനിക്കാട് വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പാലേരി ഫൈസൽ (39) ആണ് ' അയനിക്കാട് നടക്കൽ ചീർപ്പിന് സമീപം അപകടത്തിൽപ്പെട്ടത് ഇന്ന് 3 മണിയോടെയാണ് സംഭവം. വണ്ടിയുടെ ചാവി പുഴയിലേക്ക് തെറിച്ചുപോയപ്പോൾ അന്വേഷിച്ച് പുഴയിൽ ഇറങ്ങിയതായിരുന്നു ചുഴിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്
കൂടെയുണ്ടായിരുന്നു മറ്റ് മൂന്നുപേർ രക്ഷിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ : തഫ്‌സീന 
പിതാവ് : പരേതനായ അബ്ദുള്ള 
മാതാവ് : ആയിഷ 
സഹോദരന്മാർ : ഫിറോഷ് ബാബു , ഫൈലാസ്


Post a Comment

0 Comments