വെറുപ്പും വിദ്വേഷവും സമൂഹത്തിൽ പടർത്താനായി സാമൂഹ്യവിരുദ്ധ ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനുഗ്രഹീതമായ ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൊയിലാണ്ടിയിൽ നടന്ന സാംസ്കാരിക സദസ്സിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു.
ഡയലോഗ് സെൻറർ കേരള കൊയിലാണ്ടി ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ "വെളിച്ചമാണ് തിരുദൂതർ" എന്ന കൃതിയെ ആധാരമാക്കി നടന്ന പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും ആയ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി പരിപാടിയിൽ വിഷയാവതരണം നടത്തി.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പ്രസിഡൻറ് വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജയരാജൻ മൂടാടി
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്കാട് ശശി കൊല്ലോറങ്കണ്ടി
മഹേഷ് ശാസ്ത്രി പിടി വേലായുധൻ
ടീൻ ഇന്ത്യ ഏരിയ ക്യാപ്റ്റൻ ഹസനുൽ ബന്ന തുടങ്ങിയവർ സംസാരിച്ചു.
സാംസ്കാരിക സദസ്സിന്റെ ഭാഗമായി മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടിയ ആഷിഷ് നവ് എന്ന വിദ്യാർത്ഥിയെ മെമെന്റോ നൽകി ആദരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി മെമെന്റോ കൈമാറി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ കൺവീനർ സുമയ്യ സമാപന പ്രസംഗം നടത്തി.
സ്വാഗതസംഘം ജനറൽ കൺവീനർ സെയ്ദ് ഫസൽ, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡണ്ട് എം കെ മുസ്തഫ എന്നിവർ നേതൃത്വം നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.