തിരുവനന്തപുരം:ബിജെപി കൗണ്‍സിലര്‍ ആത്മഹത്യചെയ്ത സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം . മീഡിയ വണ്‍ ടിവി,ദേശാഭിമാനി, ന്യൂസ് 18ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഇവര്‍ ആക്രമിച്ചത്. കാമറ ഉള്‍പ്പെടെയുള്ളവ ബിജെപിക്കാര്‍ കേടുവരുത്തി. തിരുമല ഓഫീസിനു മുന്നിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ തള്ളിയിടാനും ശ്രമിച്ചുവെന്നും സ്ത്രീയോ പുരുഷനോ എന്നുപോലും നോക്കാതെ കയ്യിൽ മൈക്കോ ക്യാമറയുണ്ടെങ്കിൽ മർദ്ദിക്കുന്ന രീതിയിലായിരുന്നു ഇവരുടെ നിലപാട് പലർക്കും തലയ്ക്ക്
അടിയേറ്റതായി മാധ്യമപ്രവർത്തകർ പറയുന്നു
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായ തിരുമല അനിലാണ് തൂങ്ങി മരിച്ചത്. ഈ സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മാനസിക ബുദ്ധിമുട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. സാമ്പത്തികമായുള്ള പ്രശ്നങ്ങളാണ് പിന്നിലെന്നും സൂചനയുണ്ട്. ബിജെപിക്കെതിരേയും ആത്മഹത്യാകുറിപ്പില്‍ ഉണ്ടെന്നാണ് സൂചനകള്‍.തിരുമലയിലെ ഓഫീസിനുള്ളിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവിട്ടതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.