മേപ്പയ്യൂർ : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണം സംഭവിക്കും എന്ന് ജനതാദൾ ദേശീയ നിർവഹസമിതി അംഗം കെ.പി. മോഹനൻ എം.എൽ.എ. പറഞ്ഞു. ജനതാദൾ നേതാവും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി.കെ. മൊയ്തീൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വി.പി. സിംഗിന്റെ നേതൃത്വത്തിൽ നടന്ന ജനതാ മുന്നേറ്റത്തിന് സമാനമായ ഒരു പ്രതിപക്ഷ ഐക്യം സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായി.'വോട്ട് കൊള്ള , പൗരത്വ നിഷേധം, ജനാധിപത്യം' എന്ന വിഷയത്തിൽ വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. കെ. ലോഹ്യ, പി. ബാലൻ, സുരേഷ് ഓടയിൽ, വി.പി. ഡാനിഷ്, വി.ഐ. ഹംസ, ടി.ഒ. ബാലകൃഷ്ണൻ, എം. ദിവാകരൻ നായർ എന്നിവർ സംസാരിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.