പേരാമ്പ്ര :കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സർഗ്ഗാത്മക്തയും , ഊർജവും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിനായി ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് സംസ്ഥാനതലത്തിൽസംഘടിപ്പിക്കുന്ന പരിപാടിയായ ജീവിതോൽസവം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരത പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. നാഷനൽ സർവ്വീസ് സ്കീം ദിനമായ സംപ്തംബർ 24 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്. സൗഹൃദം, പരിസ്ഥിതി, ലഹരി വിരുദ്ധ പരിപാടികൾ, വയോജന സംരക്ഷണമുൾപ്പെടെ വിദ്യാർത്ഥികളുടെയും സമൂഹത്തിൻ്റെയും ജനാധിപത്യ വികാസത്തിനുതകുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്. പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ഷാമിൽ കെ എം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ലസ്റ്റർ കോർഡിനേറ്റർ പി ശ്രീജിത്ത്, സിറാജ് പി സി, മെമ്പർമാരായ ഷിജി കൊട്ടാറക്കൽ, സിന്ധു അമ്പാളി, സനില ചെറുവറ്റ,നൊച്ചാട് ആയുർവേദ ഹോസ്പിറ്റൽ സിഎംഒ സിന്ധു ഇ വി വളണ്ടിയർമാരായ സന മുജീബ് പൂജ വിനോദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ജീവിതോത്സവം 2025 പഞ്ചായത്ത് പ്രസിഡന്റ് ശരദ പട്ടേരി കണ്ടി പോസ്റ്റർ ആയുർവേദ ഹോസ്പിറ്റൽ സി എം ഒ ഡോ:സിന്ധു ഇ വി ക്ക് നൽകി നിർവഹിക്കുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.