ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോർ മത്സരത്തിലും പാക്കിസ്ഥാനെതിരേ അനായാസമായി ഇന്ത‍്യ വിജയം നേടിയിരുന്നു. സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം ടൂർണമെന്‍റിൽ ഇതുവരെ തോൽവി എന്തെന്നറിഞ്ഞിട്ടില്ല.
ബൗളർമാരെ തകർത്ത് തരിപ്പണമാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അഭിഷേക് ശർമയും നിർണായക സമയത്ത് ടീമിനു വേണ്ടി വിക്കറ്റ് വീഴ്ത്തുന്ന കുൽദീപ് യാദവുമാണ് ഇന്ത‍്യയുടെ കരുത്ത്. 309 റൺസുമായി ടൂർണമെന്‍റിലെ ടോപ് സ്കോററാണ് അഭിഷേക്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരം അർധസെഞ്ചുറി നേടിയിരുന്നു.
ഏഷ്യാകപ്പിൽ മുത്തമിടാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ദുബായ് സ്റ്റേഡിയം നിമിഷങ്ങൾക്കകം സാക്ഷിയാകും
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.