Ticker

6/recent/ticker-posts

കോഴിക്കോട്:വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻവശം ശുചിമുറി മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻവശം ശുചിമുറി മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഐഎച്ച്ആര്‍ഡി കോളജ്, കോരങ്ങാട് ഗവ. എല്‍പി സ്‌കൂള്‍ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം ഒഴുക്കിവിട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് താമരശ്ശേരി പോലിസ് ലോറി പിടികൂടിയത്.

 ഇന്ധനം കൊണ്ടു പോകുന്ന ലോറിയുടെ രൂപത്തിലാണ് ലോറിയില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. . മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ ഇവര്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ലോറിയുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം ലോറിയിൽ ഉണ്ടായിരുന്ന തൊഴിലാളികളെ പിടികൂടാൻ ആയില്ല
കോരങ്ങാട് എല്‍പി സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടുകയും, ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments