Ticker

6/recent/ticker-posts

പാക്കിസ്ഥാൻ താരങ്ങളുടെ പ്രകോപനപരമായ ചെയ്തികളിൽ രാഷ്ട്രീയ വിവാദം കൊഴുക്കുമ്പോൾ ഏഷ്യ കപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു

ന്യൂഡൽഹി:പാക്കിസ്ഥാൻ താരങ്ങളുടെ പ്രകോപനപരമായ ചെയ്തികളിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു.
 ഇന്ത്യയ്ക്കെതിരായ ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങളുടെ പ്രകോപനപരമായ ചെയ്തികളിൽ അരങ്ങേറിയത്.. എകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുന്നതിനെ അനുകരിച്ച പാക് ഓപ്പണർ സാഹിബ്സാദാ ഫർഹാന്‍റെയും, ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിലംപൊത്തുന്നതായി അംഗവിക്ഷേപം കാട്ടിയ പേസർ ഹാരിസ് റൗഫിന്‍റെയും നടപടികളാണ് വിമർശനവിധേയമാകുന്നത്.
ഇന്ത്യയെ അപമാനിച്ച പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കണമോയെന്ന ചോദ്യമാണ് ആളുകൾ ഉയർത്തുന്നത്  . ഏഷ്യ കപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു
ഇന്ത്യയ്ക്കെതിരേ അർധ ശതകം തികച്ചശേഷമാണ് ഫർഹാൻ പ്രകോപനപരമായ ആഘോഷം നടത്തിയത്. തോക്കു പിടിച്ച് വെടിയുതിർക്കുന്നതിനെ ബാറ്റ് ഉപയോഗിച്ച് പ്രതീക‌ാത്മകമായി അനുകരിച്ചാണ് ഫർഹാൻ ഹാഫ് സെഞ്ചുറി ആഘോഷിച്ചത്. പിന്നീട് ഇതെക്കുറിച്ചുള്ള ചോദയത്തിന്, ആളുകൾ എന്തുകരുതുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും, തനിക്കു തോന്നിയ രീതിയിൽ ആഘോഷിച്ചതാണെന്നും ഇവരുടെ മറുപടി

Post a Comment

0 Comments