Ticker

6/recent/ticker-posts

തുറയൂരിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

തുറയൂരിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു കീരങ്കൈ നടുവിലെ വെളുത്തെടുത്ത് അബ്ദുറഹിമാൻ,
പയ്യോളി അങ്ങാടിയിലെ ചോയി എന്നിവർക്കാണ് കടിയേറ്റത് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം അബ്ദുറഹിമാന് വീട്ടുമുറ്റത്ത് നിന്നാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
പയ്യോളി അങ്ങാടിയിലും പരിസരപ്രദേശത്തും തെരുവുനായയുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം തച്ചൻ കുന്നിൽ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു മാതാവിൻറെ അവസരോചിതമായ ഇടപെടലിലൂടെ ആയിരുന്നു കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Post a Comment

0 Comments