Ticker

6/recent/ticker-posts

ഡിജിറ്റൽ സാക്ഷരത : പാലയാട് ദേശീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ പരിശിലന പരിപാടി നടത്തി

     
 മണിയൂർ :ഡിജിറ്റൽ സാക്ഷരത സാർവത്രികമാക്കുക എന്നതിൻ്റെ ഭാഗമായി പാലയാട് ദേശീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ പരിശിലന പരിപാടി നടത്തി. "പുതുലോകം പുതുജീവിതം കാലത്തിനൊപ്പം ജീവിക്കുക" " എന്ന സന്ദേശമുയർത്തി വായനശാല ഹാളിൽ നടത്തിയ പരിപാടി സത്യൻ കെവി ഉൽഘാടനം ചെയ്തു. 
 സുധിർ വിവി, രാജേഷ്, കെ.കെ , ധനുഷ് എസ് ഗിരിഷ് എന്നിവർ ക്ലാസ്സെടുത്തു ശ്രീനിവാസൻമാസ്റ്റർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ' ശോഭന ടി പി ,പ്രഭ പുനത്തിൽ എന്നിവരും പങ്കെടുത്തു.
വിവിധ സർക്കാർ സേവനങ്ങൾ, ഓൺലൈൻ പണമിടപാടുകൾ, റെയിൻ വൺ ആപ്പ് , KSRTC ചലോ ആപ്പ് , ബുക്ക് മൈ ഷോ സൈബർ സുരക്ഷ എന്നിവയിൽ ലളിതമായി പരിശീലനം നൽകി.

       

Post a Comment

0 Comments