പയ്യോളി നഗരസഭ ഇ കെ നായനാർ മിനി സ്റ്റേഡിയത്തോടുള്ള പയ്യോളി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പയ്യോളി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധം സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ ടി ലിഖേഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ചുമതല വഹിക്കുന്ന അഖിൽ കാപ്പിരിക്കാട് സ്വാഗതവും അമൽ സുരേഷ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ എ.സി അംഗം പി വി മനോജൻ, പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ടി ഉഷ, പി. അനീഷ് മാസ്റ്റർ,ആർ രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
2005 മുതൽ 2010 വരെ പയ്യോളി ഗ്രാമ പഞ്ചായത്ത് എൽ ഡി ഫ് ഭരിക്കുമ്പോൾ സ്വകാര്യ വ്യക്തിയിൽ നിന്ന് വിലകൊടുത്തു വാങ്ങിയപ്പോഴാണ് സ്വന്തമായി പഞ്ചായത്തിന് ഒരു കളിസ്ഥലം എന്ന സ്വപ്നം യഥാർത്ഥ്യമായത്. കൊയിലാണ്ടി എം.എൽ എ കെ ദാസൻ അനുവദിച്ച എം.എൽ എ ഫണ്ട് വിനിയോഗിച്ചാണ് ചുറ്റുമതിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നത്. പിന്നീട് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുകയുണ്ടായി . എന്നാൽ പഞ്ചായത്ത് നഗരസഭയായി മാറുകയും മാറി വന്ന യു.ഡി എഫ് ഭരണസമിതി പയ്യോളി നഗരസഭയോട് തികഞ്ഞ അവഗണനയാണ് സ്വീകരിച്ചത്.സ്റ്റേഡിയത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നില്ല എന്ന് മാത്രമല്ല നഗരസഭയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ മെറ്റീരിയലുകൾ സൂക്ഷിക്കുന്ന ഇടമായി കളിസ്ഥലം മാറി. കഴിഞ്ഞ വർഷം റോഡ് ടാർ ചെയ്യുന്ന ടാറും ഇപ്പോൾ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും ഇറക്കി ഗ്രൗണ്ട് അലങ്കോലമാക്കിയ അവസ്ഥയാണുള്ളത്. രാത്രി സമയത്ത് ലഹരി ഉപയോഗിക്കുന്നവരുടെ ഇടമായും ഗ്രൗണ്ട് പരിസരം മാറി. ഇവിടെ സാധാരണ കളിക്കുന്നവർക്കും നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കായിക മത്സരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പയ്യോളി നഗരസഭ യു.ഡി എഫ് ഭരണസമിതിയുടെ പയ്യോളിയിലെ ഏക കളിസ്ഥലമായ ഇ.കെ നായനാർ സ്റ്റേഡിയത്തോടുള്ള തികഞ്ഞ അവഗണനയിലും നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഇടമായി കളിസ്ഥലത്തെ മാറ്റുന്നതിൽ പ്രതിഷേധിച്ചും ശക്തമായ തുടർ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഡി.വൈ എഫ് ഐ നേതാക്കൾ അറിയിച്ചു. മാർച്ചിന് വില്ലേജ് കമ്മിറ്റി അംഗങ്ങളായ ആദിഷ് ,അഭിജിത്ത് എ എന്നിവർ നേതൃത്വം നൽകി പ്രിയ കെ.എം നന്ദി രേഖപ്പെടുത്തി

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.