Ticker

6/recent/ticker-posts

വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

വടകര: വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയിൽ വില്ല്യാപ്പള്ളി പിള്ളേരിത്താഴെക്കുനി ശ്യാം ലാലാണ്  പോലീസ്പിടിയിലായത്. തൊട്ടിൽപ്പാലത്തെ കരിങ്ങാട് മലയിൽ നിന്നാണ് ഇയാള പിടികൂടിയത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ വില്ല്യാപ്പള്ളി ടൗണിൽ വെച്ചാണ് ആർജെഡി നേതാവ് എംടികെ സുരേഷിനാണ് വെട്ടേറ്റത്. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു
  മൊബൈൽ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പോലീസ്നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
വടകര എസ് ഐ രജ്ഞിത്, എഎസ്ഐ ഗണേഷ് തുടങ്ങിയവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Suspect arrested in attack on RJD leader in Villiyapally

Post a Comment

0 Comments