മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിൽ തര്‍ക്കക്കം ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ഇടിച്ചുകയറ്റി അപകടം. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസ് ഇടിച്ചുകയറ്റിയ സംഭവത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരുകയായിരുന്നു ഇരു സ്വകാര്യ ബസുകളും. സമയക്രമത്തെ ചൊല്ലി റോഡിൽ ജീവനക്കാർ തമ്മിൽ തര്‍ക്കമുണ്ടാവുകയായിരുന്നു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് രണ്ടു ബസുകളും റോഡിൽ സമാന്തരമായി മത്സരയോട്ടം നടത്തുകയായിരുന്നു അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നു. ഏറെ ദൂരം ഇത്തരത്തിൽ മത്സരിച്ചോടിയതിന് പിന്നാലെയാണ് മാൻകോ എന്ന സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചത്. സംഭവത്തിൽ മാൻകോ ബസിലെ ഡ്രൈവര്‍ ചോക്കാട് സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. .
A case has been registered against the driver after a private bus crashed into a moving bus while it was in an argument between bus employees.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.