Ticker

6/recent/ticker-posts

ലൈംഗികാരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. 38 ദിവസങ്ങൾക്ക് ശേഷം മണ്ഡലത്തിൽ

 പാലക്കാട് :ലൈംഗികാരോപണ വിധേയനായ പാലക്കാട് എംഎൽഎ 
രാഹുൽ മാങ്കൂട്ടത്തിൽ. 38 ദിവസങ്ങൾക്ക് ശേഷം മണ്ഡലത്തിൽ. പ്രദേശിക നേതാക്കളും പൊലീസുമടക്കം വൻ സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്.
എന്നാൽ രാഹുൽ വരുന്നത് പോലീസിന് നേരത്തെ അറിയില്ല എന്നാണ് സൂചന പിന്നീട് പോലീസ് സുരക്ഷ ഒരുക്കുകയായിരുന്നു
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എംഎൽഎ ഓഫീസിലേക്ക് രാഹുൽ എത്തില്ലെന്നാണ് വിവരം. പ്രദേശിക സന്ദർശനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം. ഓഫിസിലേക്കെത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചിരുന്നു.കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മരണ വീട്ടിലും രാഹുൽ മങ്കൂട്ടത്തിൽ സന്ദർശിച്ചു

Post a Comment

0 Comments