Ticker

6/recent/ticker-posts

സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷയിൽ മാറ്റങ്ങൾ 30 ചോദ്യങ്ങളിൽ 18 എണ്ണം ശരിയാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ പരീക്ഷ പാസാവണമെങ്കിൽ 30 ചോദ്യങ്ങളിൽ 18 എണ്ണം ശരിയാക്കണം. 30 സെക്കന്‍റാണ് സമയം. മുൻപ് ഇത് 20 ചോദ്യങ്ങൾക്ക് 12 ശരിയുത്തരം എന്നായിരുന്നു. സമയം 15 സെക്കന്‍റായിരുന്നു സമയം ഉണ്ടായിരുന്നത്

ലൈസൻസ് എടുക്കാനായി അപേക്ഷിക്കുന്നവർക്ക് ഡ്രൈവിങ് സ്കൂൾ വഴി ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകം നൽകും. പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും.
മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാൻ കഴിയും. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് പാസാകണം. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല.
Changes in the state's learner's exam: 18 out of 30 questions must be corrected

Post a Comment

0 Comments