Ticker

6/recent/ticker-posts

യുവതിയുടെ കിടപ്പുമുറി രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് പണം തട്ടി 3 അംഗസംഘം പിടിയിൽ

കണ്ണൂരിൽ യുവതിയുടെ കിടപ്പുമുറി രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിങ് 3 അംഗസംഘം പിടിയിൽ
  . നടുവില്‍ രാജീവ് ദശലക്ഷം ഉന്നതിയിലെ കിഴക്കനടിയില്‍ ഷമല്‍ (കുഞ്ഞാപ്പി-21), ഉത്തൂര്‍ റോഡിലെ ചെറിയാണ്ടീന്റകത്ത് ലത്തീഫ് (40) എന്നിവരെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കിഴക്കനടിയില്‍ ശ്യാം (21) ഒരു അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കണ്ണൂര്‍ സബ്ജയിലിലാണ്. ശ്യാമും ഷമലും ഇരട്ടസഹോദരന്മാരാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ്  സംഭവം നടന്നത് ശ്യാമിനും ഷമലിനും ഒപ്പമുള്ള യുവതിയുടെ കിടപ്പറ രംഗങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായാണ് പകർത്തുകയും. ഈ ദൃശ്യം കാണിച്ച് ആദ്യം യുവതിയിൽനിന്ന് ഇവർ പണം കൈക്കലാക്കി. വീണ്ടും പലതവണ പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിൽ വീഡിയോ ലത്തീഫിന് ഫോണിൽ അയച്ചുകൊടുത്തു.

ലത്തീഫ് തനിക്ക് വഴങ്ങാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.കൂടാതെ ഇയാൾ പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇല്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇതേത്തുടർന്നാണ് യുവതി കുടിയാന്മല പോലീസിൽ പരാതിപ്പെട്ടത്.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്

Three-member gang arrested for filming young woman's bedroom scenes on mobile and extorting money

Post a Comment

0 Comments