Ticker

6/recent/ticker-posts

മണിയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1991 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം

മണിയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1991 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സംഗമം മുൻ എഛ് എം കുഞ്ഞിരാമ കുറുപ്പ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ നിഖിൽ നീലിമ അധ്യക്ഷത വഹിച്ചു.ബാലൻ മാസ്റ്റർ പുതിയേടത്ത് .വിശ്വനാഥൻ മാസ്റ്റർ.വിജയൻ മാസ്റ്റർ.പവിത്രൻ മാസ്റ്റർ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ.ലീല ടീച്ചർ.പാർവ്വതി ടീച്ചർ. ജാനകി ടീച്ചർ.വനജ ടീച്ചർ.ലക്ഷമികുട്ടി ടീച്ചർ.ശോഭ ടീച്ചർ .സജിത്ത് അക്ഷര സുഭാഷ് കോറോത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഹംസ രാമത്ത് സ്വാഗതവും' അനീഷ് ചോനാണ്ടി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി അനീഷ് ചോനാണ്ടി (പ്രസി) സലീം സി കെ (സെക്ര) സമീറ വിവി (വൈ.പ്രസി) എന്നിവരെ തിരഞ്ഞടുത്തു. വേദിയിൽ അദ്ധ്യാപകരെ ആദരിച്ചു. വൈകീട്ട് പൂർവ്വ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

Post a Comment

0 Comments