Ticker

6/recent/ticker-posts

ജനത പ്രവാസി സെൻറർ (JPC)ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കോലം കത്തിച്ചു

കോഴിക്കോട് :ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യം ആശങ്ക പരത്തുന്ന ഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേട് പരിശോധിച്ചു സുതാര്യതയിൽ ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കാൻ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നും സംഘപരിവാർ ഏജന്റായി മാറാതെ ഭരണഘടനാ സ്ഥാപനത്തിന്റെ സത്ത നിലനിർത്താൻ നടപടി വേണമെന്നും ജനതാ പ്രവാസി സെൻറർ (JPC)സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷനെ ദുരുപയോഗം ചെയ്ത ചീഫ് ഇലക്ഷൻ കമ്മീഷണർ ഗനേഷ് കുമാറിന്റെ കോലം ജനതാ പ്രവാസി സെൻറർ (JPC) കത്തിച്ചു .പ്രതിഷേധ പ്രകടനത്തിന് വി. കുഞ്ഞാലി ,എസ്. സുനിൽ ഖാൻ , കെ.റ്റി ദാമോദരൻ ,അനീസ് ബാലുശ്ശേരി, രാജൻ കൊളാവിപാലം, ഉമേഷ് അരങ്ങിൽ ,പുളിമൂട്ടിൽ ഉണ്ണി, വിഴിഞ്ഞം ജയകുമാർ, എം എ ഹസൻ, പ്രകാശൻ, നൗഷാദ്, വിജയൻ കാണശ്ശേരി, ഇബ്രാഹിം പി. വി ,അനിൽ മേനോൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments