Ticker

6/recent/ticker-posts

എ എം മൂത്തോറൻ മാസ്റ്റർ നിര്യാതനായി

ചേമഞ്ചേരി കൊളക്കാട് പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ എ എം മൂത്തോറൻ (83) മാസ്റ്റർ നിര്യാതനായി മൂന്നു പതിറ്റാണ്ടുകാലം പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃ നിലയിൽ പ്രവർത്തിച്ചു K G T A കോഴിക്കോട് ജില്ലാ സെക്രട്ടറി, K S T A സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐഎം ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, കയർ തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ഭാരവാഹി, സംസ്ഥാന കയർ ബോർഡ് അംഗം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സംസ്ഥാന ശിശുക്ഷേമ സമിതി അംഗം, ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവ് ആയിരുന്നു. നിരവധി കള്ള കേസുകളിൽ പ്രതിചേർക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു നിലവിൽ സിപിഐഎം കൊളക്കാട് സൗത്ത് ബ്രാഞ്ച് അംഗമാണ് ഭാര്യ ദേവി (സിപിഐഎം കൊളക്കാട് സൗത്ത് ബ്രാഞ്ച് അംഗം )മക്കൾ പ്രമോദ്, അജിത മരുമക്കൾ ശങ്കരൻ അണേല,സുജന ശവസംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments