Ticker

6/recent/ticker-posts

മെക്സവെൻ സ്വാതന്ത്ര്യദിനാഘോഷം

 
പയ്യോളി : കേരളത്തിൻ്റെ വിവിധ ജില്ലകളിൽ
പുലർകാല വ്യായാമത്തിനായി രൂപീകൃതമായ മെക്സവെൻ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ മെക്സവെൻ ൻ്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി.
പതിവ് വ്യായാമത്തിനു ശേഷം 6.45 ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ബഷീർ മേലടി പതാക ഉയർത്തി.
തദവസരത്തിൽ ട്രൈനർ എ.കെ.മുസ്തഫക്ക് മഠത്തിൽ അബ്ദുറഹിമാനും ,ഹാജർ നിലയിൽ റാങ്ക് കരസ്ഥമാക്കിയ ടി.സി.അലിക്ക്
ടി.ഒ.ടി ട്രൈനർ കാട്ടിൽ റസാക്കും ആദരവ് നൽകി.
മധുര പലഹാര വിതരണത്തോടെ ചടങ്ങ് അവസാനിച്ചു.
 .

Post a Comment

0 Comments