Ticker

6/recent/ticker-posts

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ



കീഴൂർ: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ ഷഹനാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ മനോജ് കുമാർ സ്വാഗതം പറഞ്ഞു.പിടിഎ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജിതിൻ അശോകൻ അധ്യക്ഷത വഹിച്ചു.പി.ടി.എ ഭാരവാഹികളായ രാഖി, ജർഷീന ,ശരണ്യ, ശോഭ അധ്യാപകരായ ബബിത , ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments