Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി :കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 8 എട്ടുമണിയോടെ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ നിന്നാണ് ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടത്
 വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന ഗ്രേഡ് മജീദ് എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും പരിശോധനയിൽ ബ്രേക്ക് ജാമായതിനാൽ വന്ന പുകയാണെന്ന് കണ്ടെത്തുകയുണ്ടായി. ഉള്ളിയേരി ബസ്റ്റാൻഡിൽ നിർത്തിയ ബസ്സിന്
 കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി.

Post a Comment

0 Comments