Ticker

6/recent/ticker-posts

വിഷമദ്യം കഴിച്ച് കുവൈത്തിൽ 10 പ്രവാസികൾ മരണപ്പെട്ടു


 കുവൈത്ത് സിറ്റി : കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ വ്യത്യസ്ഥ സ്ഥലങ്ങളിൽ 10 പ്രവാസി തൊഴിലാളികൾ മരണപെട്ടതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു. വിഷ മദ്യം കഴിച്ചതിനെ തുടർന്നാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിലാണ് ഇവരിൽ പത്ത് പേർ മരണമടഞ്ഞത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ ഇത് വരെ പുറത്തു വിട്ടിട്ടില്ല.

Post a Comment

0 Comments