Ticker

6/recent/ticker-posts

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന വയോജന പാർക്കിന് അന്തരിച്ച മുൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി രാധയുടെ പേര് നാമകരണം ചെയ്യണം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കാരയാട് നടയിൽ നിർമ്മിക്കുന്ന വയോജന പാർക്കിന് അന്തരിച്ച മുൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി രാധയുടെ പേര് നാമകരണം ചെയ്യണമെന്ന് ചെറുവണ്ണൂർ പഞ്ചമി S C കൂട്ടായ്മ യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു കെ.കെ.സുരേഷ് ബാബുവിൻ്റെ വീട്ടിൽ വെച്ച് നടന്ന യോഗം ഡോ.ബി ആർ അംബേഡ്കർ പുരസ്കാര ജേതാവും ഗ്ലോബൽ ഹ്യൂമൺ റൈറ്റേഴ്സ് സംസ്ഥാന കൗൺസിൽ അംഗവുമായ സിഎം നാരായണൻ ഉദ്ഘാടനം ചെയ്തു.കെ ടി സുരേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പിപി നാരായണൻ ഭാവി പ്രവർത്തനം വിശദീകരിച്ചു.പിടി ഷാജു 'എൻ പ്രശാന്ത് ഷൈനി പ്രകാശ് പിടി പ്രേമൻ.അമ്മയംങ്കോട്ട് ബാബു എന്നിവർ സംസാരിച്ചു.കൺവീനർ കൊയക്കോട്ട് സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ കെ സുരേഷ് സ്വാഗതവും ഇടി രാജൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments