Ticker

6/recent/ticker-posts

ഓഗസ്റ്റ് 15ന് വനിതകളുടെ രക്തദാനത്തെ പ്രോത്സാഹിപ്പിച്ച് പ്രത്യേക ക്യാമ്പുമായി ബ്ലഡ്‌ ഡോനേഴ്സ് പയ്യോളി






പയ്യോളി: ബ്ലഡ്‌ ഡോനേഴ്സ് പയ്യോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, MVR കാൻസർ സെന്ററിന്റെ സഹകരണത്തോടെ വനിതകൾക്കായി പ്രത്യേക രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15-ന് നടത്തപ്പെടുന്നു. ക്യാമ്പ് കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ നെല്ല്യേരി മണിക്കോത്ത്  വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീകളുടെ രക്തദാന പങ്കാളിത്തം വർധിപ്പിക്കുകയും, അവർക്ക് രക്തദാനത്തിൽ ഉള്ള ഭയം മാറ്റുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രക്തം കൂടുതൽ സുരക്ഷിതവും ലഹരി മുക്തവുമായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് യുവ തലമുറയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിന് സുരക്ഷിതരക്തം ഉറപ്പാക്കുന്നതിൽ വനിതകളുടെ പങ്ക് നിർണായകമാണെന്നും അവർ വ്യക്തമാക്കി.


“സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇത്തരം ക്യാമ്പുകൾ ശക്തമായ പ്രചോദനമാകും” — ബ്ലഡ്‌ ഡോനേഴ്സ് പയ്യോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ഷമീർ കെ. എം.
വനിതാ വിംഗ് കോർഡിനേറ്റർമാരായ ഷഹന ഫർസാദ്, ആരിഫ ശിഹാബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.







Post a Comment

0 Comments