Ticker

6/recent/ticker-posts

കണ്ടിജന്റ് തസ്തിക നിയമനം നിയമപരം: പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് പയ്യോളി നഗരസഭ


പയ്യോളി: ഇന്ന് ചേർന്ന പയ്യോളി നഗരസഭ കൗൺസിൽ മീറ്റിലെ അജണ്ട പ്രകാരം നഗരസഭയിൽ ഒഴിവുള്ള കണ്ടിജന്റ് വർക്കർ തസ്തിക ഒഴിവ് നികത്തിയ നടപടി പൂർണമായും നിയമാനുസൃതവും ബഹു കേരള ഹൈക്കോടതി ജസ്റ്റിസ് ടി ആർ രവിയുടെ
WP(C) NO. 22621 OF 2024(C) ഇടക്കാല ഉത്തരവും അനുസരിച്ച് മാത്രം ആണെന്നും നഗരസഭ സ്റ്റാന്റിംഗ് കൗൺസിലിന്റെ ഉപദേശം ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയവും കാണേണ്ടതില്ല എന്നും പയ്യോളി നഗരസഭ വ്യക്തമാക്കി
മറിച്ചുള്ള പ്രചരണങ്ങളും പ്രതിപക്ഷ പ്രതിഷേധവും കേവലം രാഷ്ട്രീയ പ്രേരിതവും മാത്രമാണെന്നും നഗരസഭ അറിയിച്ചു.

Post a Comment

0 Comments