Ticker

6/recent/ticker-posts

പയ്യോളിയിലെ ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്


പയ്യോളി നഗരസഭയിൽ കുടിവെള്ളത്തിനു വേണ്ടി കുഴി എടുത്ത് തകർന്ന റോഡുകളുടെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കുക.
ദേശീയപാത സർവീസ് റോഡുകളിലെ ദുരിത യാത്രയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുക.
പൊട്ടിപ്പൊളിഞ്ഞ റോഡുകളിലുള്ള വെള്ളക്കെട്ടും കുഴികൾക്കും ശാശ്വത പരിഹാരം കാണുക. തുടങ്ങിയ ആവശ്യങ്ങളാണ്   ഓട്ടോ തൊഴിലാളികൾ ഉന്നയിക്കുന്നത്. ഓഗസ്റ്റ് 5ന് നടക്കുന്ന ഓട്ടോ തൊഴിലാളി ജനറൽബോഡി യോഗത്തിൽ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് പയ്യോളി ഓട്ടോ കോ-ഓഡിനേഷൻ കമ്മിറ്റി അറിയിച്ചു

Post a Comment

0 Comments