Ticker

6/recent/ticker-posts

ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

പയ്യോളി : മണിയൂരിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ മർദ്ദിച്ച് ഉപകരണങ്ങൾ തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ ചിറക്കര മരക്കാട്ട് കുനി നിഹാൽ (27) ആണ് അറസ്റ്റിൽ ആയത്.
 ഈ കേസിൽ നേരത്തെ ഒരാൾ പിടിയിലായിരുന്നു
പയ്യോളി പോലീസ് ഇൻസ്പെക്ടർ എ കെ സജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്
കഴിഞ്ഞ ജൂലൈ എട്ടിന് ആറംഗസംഘംഅട്ടക്കുണ്ട് പാലം ജംഗ്ഷനിലെ ക്ലിനിക്കിൽ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ദിച്ച സംഭവത്തിലാണ് കേസ്

Post a Comment

0 Comments