Ticker

6/recent/ticker-posts

ഓണത്തിന് മുന്നോടിയായിവിദ്യാർത്ഥികൾക്ക് അരി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 
നമ്മുടെ കുട്ടികളുടെ അവകാശമാണ് മികച്ച വിദ്യാഭ്യാസം പോലെതന്നെ പോഷകസമൃദ്ധമായ ഭക്ഷണം. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം ഒരു മൗലികാവകാശമാണെന്ന് ഭരണഘടനയും അടിവരയിടുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുക എന്നത് നമ്മുടെയെല്ലാം കടമയാണ്. ഈ അരി വിതരണം ഓരോ കുട്ടിയ്ക്കും സമൂഹത്തിൽ ലഭിക്കേണ്ട പരിഗണനയുടെ പ്രതീകം കൂടിയാണെന്നും മന്ത്രി പറഞ്ഞു


Post a Comment

0 Comments