Ticker

6/recent/ticker-posts

അടുത്തൊരു അൻപത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം എന്ന വിവരങ്ങൾ 'ഗ്രാവിറ്റി' യിലൂടെ നൽകിക്കൊണ്ട് കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷ്.




 അടുത്തൊരു അൻപത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം. അതിനാൽ മുൻകരുതലുകളുടെ തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ഭൂമിയിലെ സർവ്വ ജീവജാലങ്ങളുടെയും അടുത്ത തലമുറയെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തിൽ വാർത്തെടുക്കാനാണ് പദ്ധതി.
 കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷിന്റെ ഏറ്റവും പുതിയ നോവലിന്റെ ഉള്ളടക്കമാണിത്. നോവലിലെ നായിക ഇസബൽ തന്റെ പ്രണയവും ജീവിതവും ഭൂമിയിലെ സർവ്വചരാചരങ്ങൾക്കുമായ് ത്യജിക്കുന്നതിലൂടെ കഥ തുടങ്ങുന്നു. 'എർത്ത് 2' എന്ന ഗ്രഹത്തിലെത്തി അവിടെ അവൾ കണ്ട കാഴ്ച്ചകളിലൂടെ നോവൽ പുരോഗമിക്കുന്നു. മനുഷ്യബന്ധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വേരുകളിലൂന്നി ഭാവിയിൽ നടക്കുന്ന കാര്യങ്ങളാണിതിലുടനീളം.
 ഡോ. ആൽബർട് ഐൻസ്‌റ്റൈനിന്റെ 'ജനറൽ റിലേറ്റിവിറ്റി തിയറി' പരാമർശിക്കുന്ന സയൻസ് ഫിക്ഷൻ നോവലാണ് 'ഗ്രാവിറ്റി'. സയൻസും റൊമാൻസും ഇടകലർത്തി എഴുതിയ നോവൽ 'മാൻകൈന്റ് ലിറ്ററേച്ചർ' പബ്ലിഷറിലൂടെ ഈ വരുന്ന ഒക്‌റ്റോബർ അവസാനവാരം നിങ്ങളിലേക്കെത്തുന്നു.
.

Post a Comment

0 Comments