Ticker

6/recent/ticker-posts

കൊടി സുനിയും കൂട്ടാളികളും മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ്: പരാതി നൽകി കെഎസ്‌യു

കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും, മദ്യപാനത്തിന് പൊലീസ് കാവല്‍ നിന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൊലീസുകാർക്കെതിരേ നടപടി എടുത്തിരുന്നു
കണ്ണൂർ: കൊടി സുനിയും കൂട്ടാളികളും പൊലീസിന്‍റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‌യു. സാധാരണക്കാർക്കില്ലാത്ത എന്ത് പ്രത്യേക്തയാണ് കൊടി സുനിക്ക് ഉളളതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പരാതിയിൽ പറയുന്നു
കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും, മദ്യപാനത്തിന് പൊലീസ് കാവല്‍ നിന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൊലീസുകാർക്കെതിരേ നടപടി എടുത്തിരുന്നു. എന്നാൽ സുനിക്കെതിരേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.

Post a Comment

0 Comments