Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ഓടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ഷോക്കേറ്റതെന്ന് സംശയം

കോഴിക്കോട്: മെഡിക്കൽ കോളേജിനടുത്ത് ഓടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചനിലയിൽ ഓടയിലെ വെള്ളത്തില്‍ കണ്ടെത്തിയത്  ഷോക്കേറ്റാണ് മരണപെ
ട്ടതെന്നാണ് പ്രാഥമിക നിഗമനം
മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുന്നത് കാണാത്ത തിന്നാൽ നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ.

Post a Comment

0 Comments