Ticker

6/recent/ticker-posts

ഇരിങ്ങൽ കോട്ടക്കലിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു

പയ്യോളി : കോട്ടക്കൽ മുസ്ലിം ജമാഅത് കമ്മിറ്റി 
ഹുബ്ബുൽ വതൻ
സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു 
=ഇരിങ്ങൽ കോട്ടക്കൽ 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ പോരാട്ടങ്ങൾക്ക് 
സാക്ഷ്യം വഹിച്ച ഇരിങ്ങൽ കോട്ടക്കലിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. ഹുബ്ബുൽ വതൻ എന്ന പേരിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ആഹ്വന പ്രകാരം
ജലാൽ ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങിൽ 
മുസ്ലിം ജമാഅത് കമ്മിറ്റി പ്രസിഡന്റ് സി. പി സദക്കത്തുള്ള ദേശീയ പതാക ഉയർത്തി.       
ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുംനില നിർത്തുന്നതിന്നും സഹോദര്യവും നീതിയും, പരസ്പര സൗഹൃദവും, മാനവ സ്നേഹവും നില നിർത്തുവാനും പ്രവർത്തിക്കുമെന്ന്
പരിപാടിയിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുത്തു .ജനറൽ സെക്രട്ടറി അഡ്വ അജ്മൽ ഷറഫ് ദേശീയോതഗ്രന്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് ഭാരവാഹികളായ ബി.എം ഷംസുദ്ധീൻ, അബ്ദുറഹ്മാൻ മൗലവി,ഫസൽ ടി .എം , ജലാൽ ബിസ്മില്ല, സലീം വി. ടി,ജാഫർ പാലോളി,ഹനീഫ എൻ. പി, ഹനീഫ ടി.കെ, എം. എ.അബ്ദുള്ള,ഷംസീർ എ. പി,മുസ്തഫ കളത്തിൽ, സിദ്ദീഖ് പി.എം, നസീർ .സി, ഹനീഫ ഷഹാജ് എം. കെതുടങ്ങിയവർ പങ്കെടുത്തു. 
 

Post a Comment

0 Comments