Ticker

6/recent/ticker-posts

അംഹാസ് ചാലിക്കര കുടുംബസംഗമവുംഓണാഘോഷ പരിപാടികളും നടത്തി.



പേരാമ്പ്ര : ചാലിക്കരയിലെ വിദ്യാഭ്യാസ കലാസാംസ്കാരിക സംഘടനയായ അംഹാസ് ചാലിക്കര കുടുംബസംഗമവും ഓണാഘോഷപരിപാടികളും നടത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. അംഹാസ് പ്രസിഡൻ്റ് എം കെ മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ എട്ട്, പത്ത്, പതിനൊന്ന് വാർഡുകളിലെ ഹരിതകർമ്മസേനാംഗങ്ങളായ  സുനിത പി എം , സുമിത ഐ പി ,  ഷീബ ഇ ,  ഷൈനി സി കെ,  സാവിത്രി എം,  ഷൈനി യു പി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി  സ്നേഹോപഹാരവും ഓണപ്പുടവയും നൽകി ആദരിച്ചു.  പേരാമ്പ്ര ഡി വൈ എസ് പി  സുനിൽ കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാവനം കോർഡിനേറ്റർക്കുള്ള പുരസ്കാരം നേടിയ ഫോറസ്റ്റോഫീസർ  നന്മനക്കണ്ടി ഇബ്രാഹീമിനെ ഡി വൈ എസ് പി സ്നേഹോപഹാരം നൽകി അനുമോദിച്ചു. നൊച്ചാട് ഗ്രാമ പഞ്ചാത്ത് അംഗം  മധുകൃഷ്ണൻ മാസ്റ്റർ അഖിലേന്ത്യാ  നീറ്റ് 2025 പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ  ലഹിൻ അഷ്റഫിനെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തംഗം  ലിമ പാലയാട്ട് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ  അമൻ അബ്ദുള്ളയെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. പി എം പ്രകാശൻ, എസ് കെ അസൈനാർ, എൻ ഹരിദാസ് ,  പി വിജയൻ മാസ്റ്റർ,  പി കെ കെ നാസർ ,  എം കുഞ്ഞിരാമുണ്ണി,  കെ പി ആലിക്കുട്ടി,  കെ സി അഷ്റഫ്,  എസ് കെ നബീസ എന്നിവർ ആശംസകൾ നേർന്നു.  നന്മനക്കണ്ടി ഇബ്രാഹിം,  ഷൈനി യു പി എന്നിവർ മറുപടി പ്രസംഗം നടത്തി. അംഹാസ് സെക്രട്ടറി വി സത്യൻ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവൻ കുറുങ്ങോട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments