Ticker

6/recent/ticker-posts

യാത്രക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: യാത്രക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു.   യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്‍റെ മുൻവശത്ത് നിന്നാണ് തീയും പുകയും ഉണ്ടായത്. പുക കണ്ടതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്തി.
എന്നാൽ യാത്രക്കാർ ധൃതിയിൽ ഇറങ്ങാൻ ശ്രമിച്ചതോടെ , ബസിന്‍റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ഭീതിയിലായ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. പിന്നാലെ ആളൂർ പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ പൂർണ്ണമായും ആണച്ചു ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം

Post a Comment

0 Comments