Ticker

6/recent/ticker-posts

നിമിഷ പ്രിയ വിഷയം : മനുഷ്യര്‍ക്കൊപ്പമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍


കോഴിക്കോട്  ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണെന്ന് നിമിഷപ്രിയ വിഷയത്തില്‍  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വധശിക്ഷ മാറ്റിയതായുള്ള യെമന്‍ അധികൃതരുടെ വിധിപകര്‍പ്പ് ലഭിച്ചതായി ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കാന്തപുരം.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിനായി നടത്തിയ ചർച്ചകൾ ഫലം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപ്പെട്ടത്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്‌ലിം പണ്ഡിതന്മാരെയാണ് താൻ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവർ.

വിഷയത്തിൽ തുടർന്നും ഇടപെടുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ദിയാധനത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തിയാണ് കാന്തപുരം വധശിക്ഷ മാറ്റിവെക്കുന്നതിന് ആവശ്യമായ നിർണായക ഇടപെടൽ നടത്തിയത്.
വധശിക്ഷ നാളെ നടപ്പാക്കുന്നത് തത്‌കാലത്തേക്ക് നീട്ടിവെച്ചുകൊണ്ടുള്ള യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിൻ്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്ന് അദ്ദേഹം കുറിച്ചു.

Post a Comment

0 Comments