Ticker

6/recent/ticker-posts

മേപ്പയൂരിൽവീടിനോടനുബന്ധിച്ചുള്ള വിറകുപുരക്ക് അഗ്നിബാധ.

മേപ്പയൂരിൽവീടിനോടനുബന്ധിച്ചുള്ള വിറകുപുരക്ക് അഗ്നിബാധ.
പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്ത് വാർഡ് 10 ൽ ചാവട്ടു പള്ളി താഴെ MK ഹൗസിൽ അബ്ദുറഹിമാൻ എന്നയാളുടെ വീടിനോടനുബന്ധിച്ചുള്ള വിറകുപുരക്കാണ് തീ പിടിച്ചത് അടുപ്പിൽ നിന്ന് തീ പടർന്നാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ കെട്ടിടത്തിൻ്റെ മേൽ കൂരയും അതിനകത്തുണ്ടായിരുന്ന വിറകും ഭാഗികമായി കത്തിനശിച്ചു. വിവരം ലഭിച്ചതിനേ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസ്സി: സ്റ്റേഷൻ ഓഫീസർ ശ്രീ - പ്രദീപൻ്റെ നേതൃത്ത്വത്തിലുള്ള രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.SFRO മാരായ ബൈജു നിഗേഷ്കുമാർ FRO മാരായ ശ്രീകാന്ത്, ധീര ജ്‌ലാൽ, സനൽ രാജ്,ബബീഷ്, ജിനേഷ് , ഹൃദിൻ, രജീഷ്, ആരാധ്കുമാർ Hg മാരായ രാജീവൻ മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

0 Comments