Ticker

6/recent/ticker-posts

റെയിൽവേ ജോലി വാഗ്ദാന തട്ടിപ്പ്: പ്രതിയെ പേരാമ്പ്ര പോലീസ് സഹസികമായി പിടികൂടി.

പേരാമ്പ്ര : റയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പേരാമ്പ്ര പോലീസ് സഹസികമായി പിടികൂടി.ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58)ആണ് അറസ്റ്റിൽ ആയത്. പേരാമ്പ്ര സ്വദേശികൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരസ്യം നൽകി ആളുകളെ സ്ഥാപനത്തിലേക് ആകർഷിക്കുകയും പിന്നീട് ചെന്നൈയിൽ തൃച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നൽകുകയും  വ്യാജ ട്രെയിനിങ് നൽകി വിശ്വസിപ്പിച്ച ശേഷം ഇതുവച്ച് ഉദ്യോഗാർഥികളിൽ നിന്നും വൻ തോതിൽ പണം വാങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതി.പരാതി ലഭിച്ചതിനെതുടർന്ന് ഇയാൾ ഒളിവിൽ ആയിരുന്നു. പിന്നീട് ഇയാൾ നാട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട് വെച്ച് പോലീസ് പിടികൂടിയത്.ഈ രീതിയിൽ ഉള്ള പണം ഉപയോഗിച്ചു ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്.റോട്ട് വീലർ ഉൾപ്പെടെ പത്തോളം കാവൽ പട്ടികൾ ഉള്ളതിനാൽ പരാതിക്കാർക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ പറ്റാത്തത് പ്രതിക്ക് സഹായകമായി.ഇത്തരം അവസ്ഥയിൽ വളരെ സഹസികമായാണ്
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എം സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജോജോ,ബൈജു എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

 

Post a Comment

0 Comments