Ticker

6/recent/ticker-posts

കരിപ്പൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തിന്‍റെ എസി തകരാറിലായതിനാലാണ് അടയന്തര നടപടിയെന്നാണ് വിശദീകരണം

മലപ്പുറം: കരിപ്പൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പർ വിമാനം ആണ് പറന്നുയർന്നതിനു പിന്നാലെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതോടെയാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്തിന്‍റെ എസി തകരാറിലായതിനാലാണ് അടയന്തര നടപടിയെന്നാണ് വിശദീകരണം. യാത്രക്കാർക്കായി ബദർ സംവിധാനം ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Post a Comment

0 Comments