Ticker

6/recent/ticker-posts

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയിൽ ചാടിയ സംഭവത്തിൽ‌ ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായ പറഞ്ഞു.

കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി. നാലു ഉദ‍്യോഗസ്ഥരെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ‌ ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായ പറഞ്ഞു.

ഗോവിന്ദച്ചാമി ജയിൽ ചാടിയത് വ‍്യക്തമായ ആസൂത്രണത്തോടെയാണെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കണ്ണൂർ റേഞ്ച് ഡിഐജി സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments