Ticker

6/recent/ticker-posts

റോഡുകളുടെ ശോചനീയാവസ്ഥ : ഇന്ന് ബസ് സമരം

വടകര: റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ബസ് തൊഴിലാളി സംയുക്ത സമിതിയുടെ ബസ് സമരം ഇന്ന് . ആര്‍ഡിഒ അന്‍വര്‍ സാദത്ത് വിളിച്ച അനുരഞ്ജന യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ സമരസമിതി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. വടകര കേന്ദ്രമായി സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും സമരത്തില്‍ പങ്കെടുക്കും. ദേശീയപാതയിലെ ദീര്‍ഘദൂര ബസുകള്‍ മൂരാടും അഴിയൂരും യാത്ര അവസാനിപ്പിക്കും.
ദേശീയപാതയുടെയും സംസ്ഥാന പാതകളുടെയും ദുരവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ഒരാഴ്ച കൊണ്ട് ക്വാറി വേസ്റ്റിട്ട് പ്രശ്‌നം പരിഹരിക്കാമെന്ന കരാര്‍ കമ്പനിയുടെ പ്രതിനിധി നിര്‍ദേശിച്ചത് സ്വീകാര്യമല്ലെന്ന് സംയുക്ത യൂനിയന്‍ യോഗത്തില്‍ വ്യക്തമാക്കി. ഫലപ്രദമായ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ആര്‍ടിഒ, തഹസില്‍ദാര്‍, എന്‍എച്ച് അതോറിറ്റി പ്രതിനിധി എന്നിവര്‍ക്കു പുറമെ തൊഴിലാളി യൂനിയന്‍ നേതാക്കളായഎ.സതീശന്‍, എം.ബാലകൃഷ്ണന്‍, ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്‍, സജീവ് കുമാര്‍, പ്രദീപന്‍, മജീദ്, വി.കെ ബാബു, കെ.എന്‍.എ അമീര്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സല്‍വകുഞ്ഞമ്മദ്, സെക്രട്ടറി എ.പി ഹരിദാസന്‍, ഉഷസ് ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments