Ticker

6/recent/ticker-posts

ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ സംഭവം : കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം

 കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരണപ്പെട്ട തലയോലപറമ്പ് സ്വദേശിനി ബിന്ദുവിന്‍റെ സംസ്‌കരം വെള്ളിയാഴ്ചരാവിലെ 11മണിടോയെ നടന്നു തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കരം നടക്കുക. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്‍റെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 9 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം 11വരെ പൊതുദർശനത്തിന് വയ്ക്കും.

അതേസമയം കോട്ടയം മെഡിക്കല്‍ കോളെജിലെ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള അന്വേഷണം വെള്ളിയാഴ്ച തുടങ്ങും രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Post a Comment

0 Comments