Ticker

6/recent/ticker-posts

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ'പാരൻ്റ്സ് മീറ്റ് ' സംഘടിപ്പിച്ചു.


ചിങ്ങപുരം:വന്മുകം-എളമ്പിലാട് 
എം.എൽ.പി.സ്കൂളിൽ'പാരൻ്റ്സ് മീറ്റ് ' നടത്തി.ആരോഗ്യ ബോധവത്കരണ ക്ലാസ്,അനുമോദന സദസ്സ്,
സ്ഥാനമൊഴിയുന്ന പി.ടി.എ. ഭാരവാഹികൾക്ക് യാത്രയയപ്പ്,പി.ടി.എ കമ്മിറ്റി രൂപീകരണം എന്നിവ നടന്നു.
 മൂടാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്ക്കരൻ ഉത്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. കെ.വി.സത്യൻ ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എൽ.എസ്.എസ് ജേതാക്കൾക്കും, എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും, ബഷീർ ദിന റീൽസ് മത്സര വിജയികൾക്കും ഉപഹാര സമർപ്പണം നടത്തി.  പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്,പി.കെ.അബ്ദുറഹ്മാൻ,വി.ടി.ഐശ്വര്യ,സി.ഖൈറുന്നിസാബി,പി.കെ.അനിൽ കുമാർ,ഇസ്മയിൽ കാട്ടിൽ എന്നിവർ സംസാരിച്ചു.
പി.ടി.എ.ഭാരവാഹികളായി
 പി.കെ.അനിൽ കുമാർ
(പ്രസിഡൻ്റ്) എൻ.ടി.കെ. സീനത്ത് (സെക്രട്ടറി)എ.എം.അഞ്ജുഷ (എം.പി.ടി.എ.ചെയർപെഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments