Ticker

6/recent/ticker-posts

പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു


പരിശീലന രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകളാണ് പോസിറ്റീവ് കമ്യൂൺ നിർവ്വഹിച്ചിട്ടുള്ളത്.
കൊയിലാണ്ടി: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അധ്യാപകർ എന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടിയിൽ ചാപ്റ്റർ രൂപീകരിച്ചു.പരിശീലന രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകളാണ് പോസിറ്റീവ് കമ്യൂൺ നിർവ്വഹിച്ചിട്ടുള്ളത്. ചാപ്റ്ററിൻ്റെ പ്രഖ്യാപനവും ഉദ്ഘാടനവും സംസ്ഥാന ചെയർമാൻ ഷർഷാദ് പുറക്കാട് നിർവ്വഹിച്ചു. ചാപ്റ്റർ ചെയർപേഴ്സൺ ആനിഷംന ദീപ്തി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജോ: കൺവീനർ സായി പ്രകാശ്, വടകര ചാപ്റ്റർ ചെയർമാൻ കെ എ സലാം, ആനന്ദൻ സി പി, സിദ്ദീഖ് തുടങ്ങിയവർ ആശംസകളറിയിച്ചു.. സ്റ്റേറ്റ് വൈസ് ചെയർമാൻ ബിനീഷ് എം പരിശീലന ക്ലാസിന് നേതൃത്വം നൽകി. ശ്രീനിവാസൻ യു, സ്വാഗതവും സുനീറ എം സി നന്ദിയും പറഞ്ഞു

Post a Comment

0 Comments