Ticker

6/recent/ticker-posts

പേരാമ്പ്ര ആർട്സ് സൊസൈറ്റി ഉൽഘാടനം 30 ന്.ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പ്രിയനന്ദനൻ ഉൽഘാടനം ചെയ്യും.

പേരാമ്പ്ര ആർട്സ് സൊസൈറ്റി ( PAS) ഉൽഘാടനം ജൂലായ് 30 ന് 5 മണിക്ക് പേരാമ്പ്ര ടൗൺഹാളിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പ്രിയനന്ദനൻ ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
   നാടകങ്ങളും , നാടകേതര കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള ഒരു നാടകവേദി ഒരുക്കുകയാണ് സൊസൈറ്റി ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
    നീറ്റ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് ദീപ്നിയ, നാടക അവാർഡ് ജേതാക്കളായ രാജീവൻ മമ്മിളി,എൻ.കെ.ശ്രീജ, രമേശ് കാവിൽ, കെ.പി. സജീവൻ , ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മികച്ച നടൻ മുഹമ്മദ് എരവട്ടൂർ  എന്നിവരെ ചടങ്ങിൽ ആദരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉപഹാരങ്ങൾ വിതരണം ചെയ്യും. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥി ആയിരിക്കും.
  തുടർന്ന് സബർമതി തിയറ്റർ ചെറുവണ്ണൂരിന്റെ 'ഒരു കോഴിക്കോടൻ ഹൽവ' എന്ന നാടകവും അരങ്ങേറുമെന്ന് പാസ് ഭാരവാഹികളായ  സത്യൻ സ്നേഹ  കെ.എം.ഉണ്ണികൃഷണൻ, ശിവദാസ് ചെമ്പ്ര,വി.എം. നാരായണൻ , പി.ബൈജു എന്നിവർ അറിയിച്ചു.


 

Post a Comment

0 Comments