മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം
ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയോടെ കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നുവെന്നാണ് ലഭിക്കുന്നവിവരംമോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം. 5 പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷവും മരിക്കുകയായിരുന്നു
33 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിക്കുന്ന വിവരം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.