Ticker

6/recent/ticker-posts

പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം




പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ദിവസവേതനത്തിന് താഴെ പറയുന്ന തസ്തികയിൽ നിയമനം (ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി) നടത്തുന്നതിന് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്തുന്നു. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാർ കാർഡും പകർപ്പുകൾ സഹിതം പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പ്രതിദിനം 600 രൂപ നിരക്കില്‍ (പരമാവധി പ്രതിമാസം 16,200 രൂപ) തുകയാണ് വേതനം നല്‍കുക. 
തസ്തിക
ഫിസിയോതെറപിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി. പി. ടി. ബിരുദം, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന തീയ്യതി :28 ജൂണ്‍ 2025 രാവിലെ 10 മണി

Post a Comment

0 Comments