Ticker

6/recent/ticker-posts

വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടിയതായി സംശയം

വയനാട്: വയനാട് ചൂരൽമലയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. ചൂരൽമല-അട്ടമല റോഡ് പൂർണമായും വെള്ളത്തിനടിയിലായി.

പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്. സംഭവസ്ഥലത്ത് വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.

എന്നാൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

0 Comments