Ticker

6/recent/ticker-posts

കൈനാട്ടിയില്‍ ദേശീയപാതക്കരികിൽ നിര്‍ത്തിയ ആഡംബര കാറില്‍ തോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു

വടകര :കൈനാട്ടിയില്‍ ദേശീയപാതക്കരികിൽ നിര്‍ത്തിയ ആഡംബര കാറില്‍ തോക്ക് കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ്
പരിശോധനനടത്തി. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാര്‍ ദിവസങ്ങളായി റോഡരികില്‍ കിടക്കുന്നുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ കാറിനുള്ളില്‍ നോക്കിയപ്പോഴാണ് തോക്ക് ശ്രദ്ധയില്‍പെട്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് തകരാറിലായതിനെ തുടര്‍ന്ന് കാര്‍
നിര്‍ത്തിയിട്ടതാണെന്ന മറുപടി പോലീസിന് ലഭിച്ചത്. കാറിലുള്ളത് കളിത്തോക്കാണെന്നും അവർ പറഞ്ഞു. തൃശൂര്‍ സ്വദേശിയുടേതാണ് കാര്‍. ഉടമയോട് വാഹനത്തിന്റെ താക്കോലും രേഖകളുമായി എത്താന്‍ പോലീസ് നിര്‍ദേശം നല്‍കി. കാര്‍ തുറന്ന് തോക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു

Post a Comment

0 Comments