Ticker

6/recent/ticker-posts

നാഥനില്ലാ കളരിയായി ദേശീയപാത. ജനങ്ങൾ റോഡിൽ ഇറങ്ങി വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിക്കുമ്പോഴും ഒന്നും അറിയാത്ത ഭാവത്തിൽ അധികാരികൾ

പയ്യോളി :നാഥനില്ലാ കളരിയായി ദേശീയപാത മാറുന്നു ജനങ്ങൾ റോഡിൽ ഇറങ്ങി വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിക്കുന്നു. മഴ തുടങ്ങിയതുമുതൽ  ദേശീയപാതയിലെ  ദുരിത യാത്രയാണ്

നന്തിക്കും  മൂരാടിനും ഇടയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കിടക്കുകയാണ്.
 റോഡ് മുഴുവൻ കുഴികൾ- കുഴികൾ അടച്ചുകൊണ്ട് വാഗാഡിന്റെ പ്രഹസനവും  കൊയിലാണ്ടിയിലും മൂരാടും വാഗാർഡിന്റെ വാഹനങ്ങൾ തടഞ്ഞുകൊണ്ട് രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി മഴ തുടങ്ങും മുമ്പ് ഏറെ സമയം ലഭിച്ചിട്ടും ഒച്ചുവേഗതിയിൽ നിർമ്മാണ പ്രവർത്തി നടത്തിയ കമ്പനിയുടെ അനാസ്ഥയുടെ ബാക്കിപത്രമാണ് ഓരോ യാത്രക്കാരനും വഴിയിൽ കിടന്ന് ദുരിതം പേറുന്ന ദേശീയപാത .
 ഒരേയൊരു ചോദ്യം മാത്രമേ ഉള്ളൂ എന്ന് തീരും ഈ നിർമ്മാണ പ്രവർത്തി

Post a Comment

0 Comments